Latest News

കാലിക്കറ്റ് പ്രസ് ക്ലബ്ബ് :
ഫിറോസ്ഖാനും രാകേഷും വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) കോഴിക്കോട് ജില്ലാ പ്രസിഡന്റായി എം ഫിറോസ്ഖാനും (മാധ്യമം) സെക്രട്ടറിയായി പി എസ് രാകേഷും (മാതൃഭൂമി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി റെജി ആര്‍ നായര്‍ (മാതൃഭൂമി), മുഹമ്മദ് അസ്‌ലം എ (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി വിധുരാജ് എം ടി (മലയാള മനോരമ), മുംതാസ് ടി (സുപ്രഭാതം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എ ബിജുനാഥ് (മാധ്യമം), സി ആര്‍ രാജേഷ് (ഏഷ്യാനെറ്റ്), അമര്‍ജിത്ത് […]

കാലിക്കറ്റ് പ്രസ് ക്ലബ്ബ് :
ഫിറോസ്ഖാനും രാകേഷും വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടു
Read More »

കാലിക്കറ്റ് പ്രസ് ക്ലബ്ബ് -മാധ്യമപ്രവർത്തനത്തിന്റെ സിരാകേന്ദ്രം

മലബാറിലെ മാധ്യമപ്രവർത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബ്ബ് രൂപീകൃതമായത് 1970കളുടെ തുടക്കത്തിലാണ്. 1970 ഏപ്രില്‍ 11ന് കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പിറന്നത്. ആ വർഷം നവംബർ 16 ന്  അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. സി. അച്യുതമേനോൻ പ്രസ് ക്ലബ്ബ് കെട്ടിടത്തിന് തറക്കല്ലിട്ടു. റവന്യൂ മന്ത്രി ശ്രീ ബേബിജോണായിരുന്നു അധ്യക്ഷൻ. യൂണിയന്റെ നിവേദനങ്ങളെ തുടർന്നാണ് മുതലക്കുളം മൈതാനത്തിന്റെ എതിർവശത്ത് ഒഴിഞ്ഞുകിടന്ന അഞ്ചു സെന്റ് സ്ഥലം സർക്കാർ അനുവദിച്ചത്.  70 പേരുടെ അംഗത്വത്തിൽ

കാലിക്കറ്റ് പ്രസ് ക്ലബ്ബ് -മാധ്യമപ്രവർത്തനത്തിന്റെ സിരാകേന്ദ്രം Read More »

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സുവർണജൂബിലിക്ക് പ്രൗ​​ഢോജ്വല തുടക്കം

കേരളത്തിലെ തന്നെ ഏറ്റവും സജീവമായ മാധ്യമനഗരമായ കോഴിക്കോടിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ നഭസ്സിലെ തിളങ്ങുന്ന സാന്നിധ്യമായ കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സുവർണജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് നടക്കാതെ പോയ ആഘോഷങ്ങൾക്ക്  പ്രൗഢ ഗംഭീരമായ തുടക്കമാണ് കോഴിക്കോട് ആശിർവാദ് ലോൺസ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ രണ്ടിന് കുറിച്ചത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണുകളായി മാധ്യമങ്ങൾ മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുമ്പൊക്കെ വികസനോന്മുഖ പത്രപ്രവർത്തനമായിരുന്നു ഉണ്ടായിരുന്നത്. വികസനത്തിനെതിരായ നിക്ഷിപ്ത താൽപര്യക്കാരെ

കാലിക്കറ്റ് പ്രസ് ക്ലബ്ബ് സുവർണജൂബിലിക്ക് പ്രൗ​​ഢോജ്വല തുടക്കം Read More »

rankholders

ജേണലിസം പി.ജി. ഡിപ്ലോമ: അശ്വതിക്കും നീതുവിനും ജിൻജുവിനും റാങ്ക്‌

കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2020-’21 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.1200-ല്‍ 988 മാര്‍ക്ക് ലഭിച്ച കെ അശ്വതി യാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. 984 മാര്‍ക്കോടെ എന്‍ നീതു രണ്ടാം റാങ്ക് നേടി. 975 മാര്‍ക്ക് നേടിയ ജിന്‍ജു വേണുഗോപാലിനാണ് മൂന്നാം റാങ്ക്.പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ജനുവരി 27 മുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിക്കുന്നതാണ്.ബിരുദദാനചടങ്ങ് കോവിഡ് സ്ഥിതി കൂടി പരിഗണിച്ച്

ജേണലിസം പി.ജി. ഡിപ്ലോമ: അശ്വതിക്കും നീതുവിനും ജിൻജുവിനും റാങ്ക്‌ Read More »

പ്രസ്‌ ക്ലബ്ബ്‌ ആർട്ട്‌സ്‌ ഡേ

കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയാണെങ്കിലും ‌ വലിയൊരു കുടുംബമേള സംഘടിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ. അതുകൊണ്ടാണു അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കലാ, കായിക മൽസരങ്ങൾ മാത്രം നടത്താൻ തീരുമാനിച്ചത്‌.  ആർട്ട്സ്‌ ഡേ ഇന്നായിരുന്നു. കോവിഡ്‌ പ്രോട്ടോക്കൊൾ പാലിച്ച്‌ അംഗങ്ങളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. കുറേ കാലമായി സർഗ്ഗശേഷി പ്രകടിപ്പിക്കാൻ അവസരങ്ങളില്ലാതെ പോയ കുഞ്ഞുങ്ങളും മുതിർന്നവരുമെല്ലാം പ്രകടനം ഗംഭീരമാക്കി. പ്രതീക്ഷ നൽകുന്ന ഒരുപാട്‌ തളിരുകൾ കോഴിക്കോട്ടെ മാധ്യമ കൂട്ടായ്‌മയിൽ വളർന്നുവരുന്നെന്ന് ഒരിക്കൽ കൂടി ബോധ്യമായ ദിനം.  മേയർ ഡോ.

പ്രസ്‌ ക്ലബ്ബ്‌ ആർട്ട്‌സ്‌ ഡേ Read More »

laliga

സുപ്രഭാതം ചാമ്പ്യന്മാർ

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഫുട്ബാൾ മൽസരത്തിൽ സുപ്രഭാതം ടീം ജേതാക്കളായി. ലാലിഗ ടർഫിൽ എട്ടു ടീമുകൾ വീറോടെ പൊരുതിയ ചാമ്പ്യ്ൻഷിപ്പിൽ, ഷൂട്ടൗട്ട്‌ വരെ നീണ്ട ഫൈനലിൽ മീഡിയവൺ ടീമിനെ 5-4നു തോൽപിച്ചാണു സുപ്രഭാതം ചാമ്പ്യന്മാരായത്‌.

സുപ്രഭാതം ചാമ്പ്യന്മാർ Read More »

പ്രസ് ക്ലബിൽ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (ബി.എം. എച് ) ചേര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ക്യാമ്പ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പരിശോധനകളും ചികിത്സയുമെന്ന് മേയർ പറഞ്ഞു. ശരിയായ സമയത്തുള്ള പരിശോധനകളും രോഗത്തെ തിരിച്ചറിയലും പെട്ടന്നുള്ള ചികിത്സയുമാണ് സ്തനാർബുദ പ്രതിരോ ധത്തിനുള്ള പ്രധാന മാർഗം. അതിന് ഇത്തരം ക്യാമ്പുകളും ബോധവത്കരണങ്ങളും അഭികാമ്യമാണെന്നും മേയർ കൂട്ടിച്ചേർത്തു. ഡോ. ധന്യ കെ.എസ്.,

പ്രസ് ക്ലബിൽ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി Read More »

പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ മന്ത്രി റിയാസ് വിതരണം ചെയ്തു

കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ 2019, 2020 വര്‍ഷങ്ങളിലെ മാധ്യമ പുരസ്​കരങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. ഓരോ വ്യക്തിയും മാധ്യമപ്രവര്‍ത്തകരാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും സമൂഹത്തിലെ ജീര്‍ണതകളെ ഒഴിവാക്കാന്‍ തിരുത്തല്‍ ശക്തിയായി മാധ്യമപ്രവര്‍ത്തകര്‍ മാറണമെന്നും മന്ത്രി പറഞ്ഞു. ടെക്‌നോളജിയുടെ അനന്തസാധ്യതള്‍ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ യഥാര്‍ഥവിഷയങ്ങള്‍ മാറിപോകുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. സത്യാവസ്ഥതിരിച്ചറിയാന്‍ കഴിയണം. സര്‍ക്കാരിന്റെ പോരായ്മകള്‍ കണ്ടെത്തി ശരിയായ രീതിയില്‍ പോകാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കണം. ടൂറിസം മേഖലയില്‍ ഇനിയും

പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ മന്ത്രി റിയാസ് വിതരണം ചെയ്തു Read More »

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മിഥുന്‍ സുധാകരന്

കോഴിക്കോട്: 2020ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകരന്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ പ്രയാസത്തിലായ ആദിവാസി ഊരുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന വിതുരയിലെ പൊലീസുകാരെക്കുറിച്ച് 2020 ആഗ്സ്റ്റ് നാലിനു സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടിനാണു അവാര്‍ഡ്.

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മിഥുന്‍ സുധാകരന് Read More »

* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* എന്ന വിഷയത്തില്‍ ശ്രീ. അഡ്വ.തമ്പാന്‍ തോമസ് പ്രഭാഷണം നടത്തുന്നു.

നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* എന്ന വിഷയത്തില്‍ ശ്രീ. അഡ്വ.തമ്പാന്‍ തോമസ് പ്രഭാഷണം നടത്തുന്നു.

* നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും* എന്ന വിഷയത്തില്‍ ശ്രീ. അഡ്വ.തമ്പാന്‍ തോമസ് പ്രഭാഷണം നടത്തുന്നു. Read More »