പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ മന്ത്രി റിയാസ് വിതരണം ചെയ്തു

കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ 2019, 2020 വര്‍ഷങ്ങളിലെ മാധ്യമ പുരസ്​കരങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

ഓരോ വ്യക്തിയും മാധ്യമപ്രവര്‍ത്തകരാകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും സമൂഹത്തിലെ ജീര്‍ണതകളെ ഒഴിവാക്കാന്‍ തിരുത്തല്‍ ശക്തിയായി മാധ്യമപ്രവര്‍ത്തകര്‍ മാറണമെന്നും മന്ത്രി പറഞ്ഞു. ടെക്‌നോളജിയുടെ അനന്തസാധ്യതള്‍ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.

വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ യഥാര്‍ഥവിഷയങ്ങള്‍ മാറിപോകുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. സത്യാവസ്ഥതിരിച്ചറിയാന്‍ കഴിയണം.

സര്‍ക്കാരിന്റെ പോരായ്മകള്‍ കണ്ടെത്തി ശരിയായ രീതിയില്‍ പോകാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കണം. ടൂറിസം മേഖലയില്‍ ഇനിയും പൊതുജനങ്ങളിലേക്കെത്താത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയെന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കണം.

മാധ്യമങ്ങള്‍ക്ക്ഏറെ ചെയ്യാനുള്ള കാലഘട്ടമാണിതെന്നും ടൂറിസം രംഗത്തും പൊതുമരാമത്ത് രംഗത്തും പൊതുജനങ്ങളെകൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ഈ സാഹകരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് സെര്‍ജി ആന്റണി ( അസോ. എഡിറ്റര്‍ ദീപിക), മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് എസ്. മഹേഷ് കുമാര്‍ ( സീനിയര്‍ കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്), മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗിനുള്ള മുഷ്താഖ് അവാര്‍ഡ് സി.പി ബിനീഷ് (സീനിയര്‍ കറസ്‌പോണ്ടന്റ് മാധ്യമം), മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയ്ക്കുള്ള മുഷ്താഖ് ഫോട്ടോഗ്രാഫി അവാര്‍ഡ് ദീപപ്രസാദ് (സീനിയര്‍ ഫോട്ടോഗ്രാഫര്‍, ടൈംസ് ഒഫ് ഇന്ത്യ) 2020ലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മിഥുന്‍ സുധാകര്‍ (റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്), മുഷ്താഖ് അവാര്‍ഡ് തോമസ് വര്‍ഗീസ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക) എന്നിവര്‍ ഏറ്റുവാങ്ങി. 2020ലെ മികച്ച ഒന്നാം പേജ് രൂപകല്‍പ്പനയ്ക്കുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് നേടിയ മാധ്യമം ചീഫ് സബ് എഡിറ്റര്‍ എ.ടി മന്‍സൂറിന്​ വേണ്ടി മകൾ അയിഷ മൻസൂർ ഏറ്റുവാങ്ങി കാലിക്കറ്റ്​ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി.

പ്രസ് ക്ലബ് ജോ. സെക്രട്ടറിമാരായ കെ.പി ഫസ്‌ന ഫാത്തിമ, പി.കെ സജിത്ത് എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍, കെ.ഡി.എഫ്.എ പ്രസിഡന്റ് പി.രഘുനാഥ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.Pictures by: Baiju KoduvallyNidhish Krishnan Rajesh Menon Ramesh Kottooli Kottooli

Leave a Comment

Your email address will not be published. Required fields are marked *