കാലിക്കറ്റ് പ്രസ് ക്ലബ്ബ് സുവർണ ജൂബിലിയോടനുബന്ധിച്ച് മാർച്ച് 11ന് നടത്തിയ നേതൃസംഗമം കോഴിക്കോട്ടെ മാധ്യമസമൂഹത്തിന് എക്കാലത്തും ഓർമയിൽ സൂക്ഷിക്കേണ്ട ചരിത്രമുഹൂർത്തമായിരുന്നു.
1971ൽ സ്ഥാപിതമായ ക്ലബ്ബിന്റെ അന്നു മുതലുള്ള പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംഗമമാണ് അവിസ്മരണീയമായത്. ശാരീരിക പ്രയാസങ്ങൾ അവഗണിച്ചും വിദൂരങ്ങളിൽ നിന്നും പലരും എത്തി സംഗമം ആഹ്ലാദഭരിതമാക്കി. അവശതകൾകൊണ്ടും നാട്ടിലില്ലാത്തതുകൊണ്ടും ചിലർക്ക് എത്താൻ പറ്റിയില്ല.
1971 മുതൽ 49 പേരാണ് പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് -സെക്രട്ടറി പദവികളിലിരുന്നത്. അതിൽ 15 പേർ കാലയവനികക്കുള്ളിൽ മറഞ്ഞു. അവരിൽ പലരുടെയും ഭാര്യമാരും മക്കളും സംഗമത്തിൽ പങ്കെടുത്ത് സ്നേഹാഭിവാദ്യം നേരുന്ന ഫലകങ്ങൾ ഏറ്റുവാങ്ങിയത് വികാരനിർഭരമായ നിമിഷങ്ങളാണ് സൃഷ്ടിച്ചത്.
ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയായിരുന്നു ഉദ്ഘാടകൻ
ഏറ്റവും കൂടുതൽ കാലം പ്രസ് ക്ലബ്ബിന്റെ അമരത്തിരുന്നത് രണ്ടുപേരാണ്. ഇപ്പോഴും സജീവമായി പ്രസ് ക്ലബ്ബ് പ്രവർത്തന രംഗത്തുള്ള കമാൽ വരദൂരും (ചന്ദ്രിക) അകാലത്തിൽ വിട്ടുപിരിഞ്ഞ എൻ. രാജേഷും (മാധ്യമം). ഇരുവരും ആറു വർഷം വീതം പദവി വഹിച്ചു. രാജേഷ് മൂന്നു തവണ സെക്രട്ടറിയായപ്പോൾ കമാൽ വരദൂർ രണ്ടു തവണ പ്രസിഡന്റും ഒരു തവണ സെക്രട്ടറിയുമായി.
കേരള പത്രപ്രവർത്തക യൂണിയന്റെ എക്കാലത്തെയും ശക്തനായ നേതാവായിരുന്ന മലപ്പുറം പി. മൂസ (ദേശാഭിമാനി) സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ടത് കോഴിക്കോട്ടുനിന്നായിരുന്നു. മൂന്നു തവണയായി മൂന്നു വർഷം തുടർച്ചയായി അദ്ദേഹം ജില്ലാ സെക്രട്ടറിയായി. ഇതേ റെക്കോർഡുള്ള മറ്റൊരാൾ പി.സി. അബ്ദുൽലത്തീഫ് (ചന്ദ്രിക) ആണ്.
വ്യത്യസ്ത ടേമുകളിലായി മൂന്നുവർഷം സെക്രട്ടറിയായവരാണ് പി.പി.അബൂബക്കർ (ദേശാഭിമാനി), കെ.ബാബുരാജ് (മാധ്യമം) എന്നിവർ. രണ്ടുതവണയായി മൂന്നു വർഷം പ്രസിഡന്റായ ആളാണ് സുധീന്ദ്രകുമാർ (മാതൃഭൂമി).
മധുശങ്കറും (മലയാള മനോരമ) കെ. പ്രേമനാഥും (ദേശാഭിമാനി) രണ്ടു വർഷം സെക്രട്ടറിയും രണ്ടു വർഷം പ്രസിഡന്റുമായവരാണ് .
ഇപ്പോൾ ഭാരവാഹിത്വത്തിലുള്ള എം.ഫിറോസ്ഖാനും (പ്രസിഡന്റ് )പി.എസ്.രാകേഷും (സെക്രട്ടറി) മൂന്നരവർഷമായി. 2024 വരെ ഇവർക്ക് കാലാവധിയുണ്ട്.
ഏറെ പ്രയാസകരമായ സാഹചര്യത്തിലും അസൗകര്യങ്ങളിലും കോഴിക്കോട്ടെ മാധ്യമ സമൂഹത്തെ മുന്നോട്ട് നയിച്ചവരാണ് ഒത്തുകൂടിയത്. നഗരഹൃദയത്തിൽ കണ്ണായസ്ഥലത്ത് അഞ്ചുസെന്റ് ഭൂമി തരപ്പെടുത്തിയത് മുതൽ ഒരു നില കെട്ടിടത്തിൽ നിന്ന് അഞ്ചു നിലയിലേക്കുള്ള വളർച്ചയിൽ ഇവരുടെ പരിശ്രമവും ആത്മസമർപ്പണവും ഉണ്ടായിട്ടുണ്ട്.

ഇവരാണ് കഴിഞ്ഞ 50 വർഷം കാലിക്കറ്റ് പ്രസ് ക്ലബ്ബിനെ നയിച്ചവർ:
- ശ്രീ. പി. അരവിന്ദാക്ഷൻ – പ്രഥമ പ്രസിഡന്റ് (1971-72)
- ശ്രീ. പി.ഡി.ദാമോദരൻ LATE – പ്രഥമ സെക്രട്ടറി (1971-72)
- ശ്രീ.കെ.മോഹൻദാസ് രാധാകൃഷ്ണൻ LATE – പ്രസിഡന്റ് (1972-73, 1973-74)
- ശ്രീ. പുത്തൂർ മുഹമ്മദ് LATE – സെക്രട്ടറി (1972-73)
- ശ്രീ.കെ.കെ.മുഹമ്മദ് – പ്രസിഡന്റ് (1974-75, 1975-76)
- ശ്രീ.മലപ്പുറം പി. മൂസ LATE – സെക്രട്ടറി (1973-74, 1974-75, 1975-76)
- ശ്രീ.വി.എം.കൊറാത്ത് LATE – പ്രസിഡന്റ് (1976-77)
- ശ്രീ. അപ്പുക്കുട്ടൻ വള്ളിക്കുന്ന് – സെക്രട്ടറി (1976-77, 1977-78)
- ശ്രീ.എൽ. സുബ്രഹ്മണ്യൻ LATE – പ്രസിഡന്റ് (1977-78)
- ശ്രീ.മണ്ണാലത്ത് ശ്രീധരൻ LATE – പ്രസിഡന്റ് (1978-79)
- ശ്രീ. എം.കെ.വേണുഗോപാൽ LATE – സെക്രട്ടറി (1978-79 ,1983-84)
- ശ്രീ. പി. ബാലകൃഷ്ണൻ LATE – പ്രസിഡന്റ് (1979-80, 1980-81)
- ശ്രീ. കെ.ടി.സുരേഷ് – സെക്രട്ടറി (1979-80)
- ശ്രീ.കെ. ത്രിവിക്രമൻ LATE – പ്രസിഡന്റ് (1981-82, 1982-83)
- ശ്രീ. പി.സി.അബ്ദുൽ ലത്തീഫ് – സെക്രട്ടറി (1980-81, 1981-82, 1982-83)
- ശ്രീ.കെ.പി.കുഞ്ഞിമൂസ LATE – പ്രസിഡന്റ് (1983-84)
- ശ്രീ. വി.രവീന്ദ്രനാഥ് – പ്രസിഡന്റ് (1984-85, 1988-89)
- ശ്രീ. പി.പി.അബൂബക്കർ – സെക്രട്ടറി (1984-85,1987-88,1990-91)
- ശ്രീ. പി.എം.പി.റാവുത്തർ LATE – പ്രസിഡന്റ് (1985-86)
- ശ്രീ. കെ.മൊയ്തീൻ കോയ – സെക്രട്ടറി (1985-86, 1986-87)
- ശ്രീ. സി.എം.കൃഷ്ണപണിക്കർ – പ്രസിഡന്റ് (1986-87)
- ശ്രീ. വി.അശോകൻ – പ്രസിഡന്റ് (1987-88)
- ശ്രീ. കെ.പി.വിജയകുമാർ – സെക്രട്ടറി (1988-89)
- ശ്രീ. വി.ഇ.ബാലകൃഷ്ണൻ – പ്രസിഡന്റ് (1989-90)
- ശ്രീ. കെ.ജയചന്ദ്രൻ LATE – സെക്രട്ടറി (1989-90)
- ശ്രീ. മുഹമ്മദ്കോയ നടക്കാവ്- പ്രസിഡന്റ് (1991-92)
- ശ്രീ. കെ.ബാബുരാജ്- സെക്രട്ടറി (1991-92,1992-94)
- ശ്രീ. പി.ദാമോദരൻ – പ്രസിഡന്റ് (1992-94)
- ശ്രീ. ബി.എം.ഗഫൂർ LATE- പ്രസിഡന്റ് (1994-96)
- ശ്രീ. ജെ.അജിത്കുമാർ-സെക്രട്ടറി (1994-96)
- ശ്രീ. വി.എൻ.ജയഗോപാൽ – പ്രസിഡന്റ് (1996-98)
- ശ്രീ. കെ.എം.മോഹൻദാസ് – സെക്രട്ടറി (1996-98)
- ശ്രീ. എൻ.പി.ചെക്കുട്ടി – പ്രസിഡന്റ് (1998-2000)
- ശ്രീ. സി.അബ്ദുറഹിമാൻ – സെക്രട്ടറി (1998-2000)
- ശ്രീ. നവാസ് പൂനൂർ – പ്രസിഡന്റ് (2001-03)
- ശ്രീ. എൻ.രാജേഷ് LATE – സെക്രട്ടറി (2001-03,2003-05, 2015-17)
- ശ്രീ. എൻ.പി.രാജേന്ദ്രൻ – പ്രസിഡന്റ് (2003-05)
- ശ്രീ. കെ.വി.കുഞ്ഞിരാമൻ – പ്രസിഡന്റ് (2005-07)
- ശ്രീ. മധുശങ്കർ – സെക്രട്ടറി (2005-07), പ്രസിഡന്റ് (2009-11)
- ശ്രീ. ടി.കെ.രാമകൃഷ്ണൻ – പ്രസിഡന്റ് (2007-08)
- ശ്രീ. കമാൽ വരദൂർ – പ്രസിഡന്റ് (2013-15, 2015-17), സെക്രട്ടറി (2007-09)
- ശ്രീ. എം.സുധീന്ദ്രകുമാർ -പ്രസിഡന്റ് (2008-09, 2011-13)
- ശ്രീ. കെ.പ്രേംനാഥ് – സെക്രട്ടറി (2009-11), പ്രസിഡന്റ് (2017-19)
- ശ്രീ. സി.വിനോദ്ചന്ദ്രൻ – സെക്രട്ടറി (2011-13)
- ശ്രീ. എ.വി.ഷെറിൻ – സെക്രട്ടറി (2013-14)
- ശ്രീ. ടി.കെ.ബാലനാരായണൻ- സെക്രട്ടറി (2014-15)
- ശ്രീ. പി.വിപുൽനാഥ് – സെക്രട്ടറി (2017-19)
- ശ്രീ. എം.ഫിറോസ്ഖാൻ – പ്രസിഡന്റ് (2019-2022, 2022-24)
- ശ്രീ. പി.എസ്.രാകേഷ് – സെക്രട്ടറി (2019-2022, 2022-24)


