കാലിക്കറ്റ് പ്രസ്‌ക്ലബ് യാത്രയയപ്പ് സംഗമം നടത്തി

കോഴിക്കോട്: വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച മാധ്യമപ്രവർത്തകർക്ക് കാലിക്കറ്റ് പ്രസ് ക്ലബ് യാത്രയയപ്പ് നൽകി.

കെ.യു.ഡബ്ല്യു.ജെ യൂണിയൻ അംഗങ്ങളായിരിക്കെ 2020, 2021, 2022 വർഷങ്ങളിൽ വിരമിച്ച 30 പേർക്കായിരുന്നു യാത്രയയപ്പ്. കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷണമേനോൻ ആർട്ട്‌ ഗാലറിയിലാണു ചടങ്ങ് സംഘടിപ്പിച്ചത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. വിരമിച്ചവർക്ക്‌ പൊന്നാടയും അനുമോദന ഫലകവും അദ്ദേഹം വിതരണം ചെയ്തു.

പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു.  യാത്രയയപ്പ് കമ്മിറ്റി കൺവീനർ കൃപ നാരായണൻ അംഗങ്ങളെ പരിചയപ്പെടുത്തി.പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ കമാൽ വരദൂർ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും യാത്രയയപ്പ് കമ്മിറ്റി ചെയർമാൻ സി വി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്രസ്സ് ക്ലബ് കുടുംബ മേളയോടനുബന്ധിച്ച് നടന്ന ആർട്സ് ഡെ മത്സരങ്ങൾക്കും വി കെ കൃഷ്ണമേനോൻ ആർട്ട്‌ ഗാലറി വേദിയായി. വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കാളികളായി. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ആർട്ട്‌ ഗാലറി സൂപ്രണ്ട്‌ പ്രിയരാജ്‌ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. മത്സരങ്ങൾക്ക് എ  ബിജുനാഥ്‌, പി.വി ജോഷില, എം.വി ഫിറോസ്, ഇ.പി. മുഹമ്മദ്, കെ.ടി. ഋതികേഷ്, പി.പി. ജുനൂബ്, എം.ടി. വിധുരാജ്, പി.വി നജീബ്, ടി. മുംതാസ്, മുഹമ്മദ് അസ്ലം, രജി ആർ നായർ , തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *