മുഷ്‌ത്താഖ്‌ ഫോട്ടോഗ്രഫി അവാര്‍ഡ്‌ ആറ്റ്‌ലി ഫെര്‍ണാണ്ടസിന്‌

കോഴിക്കോട്‌ : കാലിക്കറ്റ്‌ പ്രസ്‌ക്ലബിന്റെ 2023ലെ മുഷ്‌ത്താഖ്‌ സ്‌പോര്‍ട്‌സ്‌ ഫോട്ടോഗ്രഫി അവാര്‍ഡിന്‌ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആറ്റ്‌ലി ഫെര്‍ണാണ്ടസ്‌ അര്‍ഹരായി.

പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പിഎ മുഹമ്മദ്‌ കോയ എന്ന മുഷ്‌ത്താഖിന്റെ സ്‌മരണാര്‍ഥം കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ 15000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ.്‌ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി മുസ്‌തഫ, പിഎന്‍ ശ്രീവത്സന്‌, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിഎന്‍ ജയഗോപാല്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ നേടിയ ഫോട്ടോ അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുത്തതെന്ന്‌ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എം ഫിറോസ്‌ഖാനും സെക്രട്ടറി പിഎസ്‌ രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2023 ഫെബ്രുവരി 20ന്‌ മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ്‌ ചാമ്പ്യന്‍ ഷിപ്പില്‍ എതിരാളിയുടെ ഉറുമി കൊണ്ട്‌ നെറ്റിയില്‍ നിന്ന്‌ രക്തം ചിന്തുന്ന മത്സരാര്‍ഥിയുടെ ചിത്രമാണ്‌ ആറ്റ്‌ലിയെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌.

2022 മുതല്‍ മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റ്‌ലി ഇപ്പോള്‍ കണ്ണൂര്‍ യൂണിറ്രില്‍ ഫോട്ടോഗ്രാഫറാണ്‌. 2023 ല്‍ നേവിയുടെ ഫോട്ടോഗ്രഫി പുരസ്‌കാരം നേടിയിട്ടുണ്ട്‌. ആലപ്പുഴ സീ വ്യൂ വാര്‍ഡ്‌ ആറ്റ്‌ലി ഡെയ്‌ലില്‍ മാനുവല്‍ ഫെര്‍ണാണ്ടസിന്റേയും മേരിയുടേയും മകനാണ്‌.

Leave a Comment

Your email address will not be published. Required fields are marked *