കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയാണെങ്കിലും വലിയൊരു കുടുംബമേള സംഘടിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ. അതുകൊണ്ടാണു അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കലാ, കായിക മൽസരങ്ങൾ മാത്രം നടത്താൻ തീരുമാനിച്ചത്.
ആർട്ട്സ് ഡേ ഇന്നായിരുന്നു. കോവിഡ് പ്രോട്ടോക്കൊൾ പാലിച്ച് അംഗങ്ങളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. കുറേ കാലമായി സർഗ്ഗശേഷി പ്രകടിപ്പിക്കാൻ അവസരങ്ങളില്ലാതെ പോയ കുഞ്ഞുങ്ങളും മുതിർന്നവരുമെല്ലാം പ്രകടനം ഗംഭീരമാക്കി. പ്രതീക്ഷ നൽകുന്ന ഒരുപാട് തളിരുകൾ കോഴിക്കോട്ടെ മാധ്യമ കൂട്ടായ്‌മയിൽ വളർന്നുവരുന്നെന്ന് ഒരിക്കൽ കൂടി ബോധ്യമായ ദിനം.

മേയർ ഡോ. ബീന ഫിലിപ്പായിരുന്നു ഉദ്ഘാടനം ചെയ്തത്. വിജയികൾക്കുള്ള സമ്മാനവിതരണവും മേയർ നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.പി മുഹമ്മദ്, ആർട്സ് ഡേ കൺവീനർ എം.വി ഫിറോസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ് സംസാരിച്ചു. പി.എൽ കിരൺ, പി.കെ സജിത്ത്, വന്ദന കൃഷ്ണ, ടി.വി ലൈല, എ.വി ഫർദീസ്, ബഷീർ കൊടിയത്തൂർ, കെ.പി സജീവൻ, വിനോദ്കുമാർ, മുജീബ് ചോയിമഠം, എ. ബിജുനാഥ്, രമേശ് പുതിയമഠം, കെ.ടി അബ്ദുൽ അനീസ് നേതൃത്വം നൽകി.


ExternalInbox



